Consumer
വ്യാജ പ്ലൈവുഡ് തിരിച്ചറിയുന്നതിനുള്ള കൃത്യമായ ഗൈഡ്

ഉള്ളടക്ക പട്ടിക:

1.1 ആമുഖം

1.2 ഗുണനിലവാര പരിശോധനകൾ

1.3 സെഞ്ച്വറി വാഗ്ദാനം

1.4 ദ്രുത ടിപ്പ്!


1.1 ആമുഖം

ഇന്നത്തെ വിപണി നിറയെ വ്യാജ  പ്ലൈവുഡുകളും ഇറഞ്ഞിരിക്കുന്നുവെന്നും നമുക്ക് പറയാം. വ്യാജ ലോഗോ സ്റ്റാമ്പുകൾ മുതൽ കളർ സൊല്യൂഷനുകളിൽ മുക്കിയ പ്ലൈവുഡ് വരെ, വ്യാജ വിൽപ്പനക്കാർ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താനുള്ള പുതിയ മാർഗങ്ങൾ  തേടിക്കൊണ്ടേയിരിക്കുന്നു.

അതിനാൽ ശരിയായവ വാങ്ങുന്നതിന് സമഗ്രമായ ഗുണനിലവാര പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. മികച്ച പ്ലൈവുഡുകൾ നോക്കിവാങ്ങാൻ നിങ്ങൾക്ക് നടത്താൻ കഴിയുന്ന കുറച്ച് ഗുണനിലവാര പരിശോധനകൾ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.

1.2 ഗുണനിലവാര പരിശോധനകൾ

ഒരു പ്ലൈവുഡ് വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ചെയ്യേണ്ട ഏറ്റവും ചെറിയ കാര്യമാണ് ഫിസിക്കൽ ഇൻസ്പെക്ഷൻ അല്ലെങ്കിൽ ഭൗതികമായ പരിശോധനകൾ  നടത്തുന്നത്. എന്തെല്ലാമാണ് പരിശോധിക്കേണ്ടതെന്ന് അറിയേണ്ടതുണ്ടോ? ചുവടെയുള്ള പോയിന്റുകൾ പരിശോധിക്കുക:

● വിടവുകളും വിള്ളലുകളും

● സമാനമായ ഘടന

● ഫ്ലെക്സിബിലിറ്റി, വളവ് എന്നിവ ഉണ്ടോ എന്നെല്ലാം പരിശോധിക്കുക

എന്നാൽ പ്ലൈവുഡ് കൂടുതലായി ആയി വാങ്ങുന്ന ഒന്നാണ്, നിങ്ങൾക്ക് ഒരു ഡീലർ/കോൺട്രാക്ടർ അല്ലെങ്കിൽ വീട് പണിയുന്ന ഒരു വ്യക്തി എന്ന നിലയിൽ  ഓരോ പ്ലൈവുഡും പ്രത്യേകമായി പരിശോധിക്കുന്ന  പ്രക്രിയ വളരെ ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം. അതിനാൽ ഇങ്ങനെ ചെയുന്നത് എല്ലാവര്ക്കും അസാധ്യമായ ഒന്നാണ്.

1.3 സെഞ്ച്വറി പ്രോമിസ്-എന്താണ് ചെയ്യാനാകുന്നത്?

പുതിയ കണ്ടെത്തലുകളിലൂടെ   ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾക്ക്  പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിടുന്ന ഒരു കമ്പനിയായതിനാൽ, നിങ്ങളുടെ ഗുണനിലവാര പരിശോധനകൾ മണിക്കൂറുകൾ മുതൽ സെക്കൻഡുകൾ വരെ കുറയ്ക്കുന്നതിനുള്ള ഒരു അതുല്യമായ പരിഹാരവുമായാണ് ഞങ്ങൾ എത്തിയിരിക്കുന്നത്  - ദി സെഞ്ച്വറിപ്രോമിസ് ആപ്പ്.

നിങ്ങളുടെ പ്ലൈവുഡ് വാങ്ങുന്നത് സംബന്ധിച്ച വസ്തുതകൾ ഒറ്റ ഘട്ടത്തിൽ തന്നെ ശരിയാക്കാനാണ്  സെഞ്ച്വറിപ്രോമിസ് ആപ്പ് പ്രത്യേകം വികസിപ്പിച്ചെടുത്തിട്ടുള്ളത്.

ആപ്പുകൾ ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടാണ്!

ഞങ്ങൾ സെഞ്ച്വറിപ്രോമിസ്  ആപ്പ് അവതരിപ്പിച്ചപ്പോൾ, “ആപ്പുകൾ ഉപയോഗിക്കാൻ വളരെ ബുദ്ധിമുട്ടല്ലേ?” എന്ന ഈ ചോദ്യം നേരിടേണ്ടിവരുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു, അതിനാൽ സാധ്യമായത്ര  ലളിതമായ ആപ്ലിക്കേഷൻ  വികസിപ്പിച്ചെടുക്കുന്നുവെന്ന് ഞങ്ങൾ ഉറപ്പുവരുത്തുന്നു. അതിനായി, ഞങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ രണ്ട് ലക്ഷ്യങ്ങൾക്കായുള്ള പരിഹാരമാണ് സൃഷ്ടിച്ചെടുത്തത്,

a) പ്ലൈവുഡ് വാങ്ങുന്നത് ഉറപ്പാക്കാൻ

b) ഇ-വാറന്റി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ

ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഒരു പ്രശ്‌നവും നേരിടാതിരിക്കാൻ ഞങ്ങൾ വളരെ ലളിതമായ ഒരു യൂസർ ഇന്റർഫേസും രൂപകൽപ്പന ചെയ്തിട്ടുണ്ട്. സെഞ്ച്വറിപ്രോമിസ്  ആപ്പ് ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള പ്രക്രിയ ഞങ്ങൾ ഇപ്പോൾ വിശദീകരിക്കാം.

സെഞ്ച്വറിപ്രോമിസ്   ആപ്പ് ഉപയോഗിക്കുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടി

സെഞ്ച്വറിപ്രോമിസ്  ആപ്പ് ഉപയോഗിക്കാൻ എളുപ്പമാണ്, നിങ്ങളുടെ പ്ലൈവുഡ് നിമിഷങ്ങൾക്കുള്ളിൽ ശരിയാക്കാൻ സഹായിക്കുന്ന 5 സ്റ്റെപ്പുകളാണ് ചുവടെ നൽകിയിട്ടുള്ളത്

1) നിങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യുക, ആപ്ലിക്കേഷൻ ഐ ഒ എസ്-നും ആൻഡ്രോയിഡ്-നും ലഭ്യമാണ്.

2) ആർക്കിടെക്റ്റ്, കരാറുകാരൻ, ഉപഭോക്താവ് തുടങ്ങിയവയുടെ കീഴിൽ വരുന്ന നിങ്ങളുടെ വിഭാഗം തിരഞ്ഞെടുത്ത് സ്വയം രജിസ്റ്റർ ചെയ്യുക.

3) നിങ്ങൾ പ്രവേശിച്ചുകഴിഞ്ഞാൽ, സ്കാനർ ബട്ടണിനായി തിരയൂ,  അതിൽ ക്ലിക്ക് ചെയ്യൂ.

4) സ്കാനർ ഓപ്പൺ ചെയ്‌യുന്നതാണ്, നിങ്ങളുടെ പ്ലൈവുഡിൽ പതിഞ്ഞ QR കോഡ് സ്കാൻ ചെയ്യുക, ഇത് നിങ്ങളെ റിസൾട്ട് വിൻഡോയിലേക്ക് നേരിട്ട് നയിക്കും.

5) ഉൽപ്പന്നം വ്യാജമാണെങ്കിൽ ഒറിജിനൽ സെഞ്ച്വറിപ്ലൈ ഉൽപ്പന്നം അല്ല എന്നും മറിച്ചാണെങ്കിൽ  ഒറിജിനൽ സെഞ്ച്വറിപ്ലൈ ഉൽപ്പന്നമാണ് എന്ന സന്ദേശം ആപ്പ് പ്രദർശിപ്പിക്കും.

സ്കാനർ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടാൽ നിങ്ങൾക്ക് QR കോഡ് നമ്പറുകൾ നേരിട്ട് ടൈപ്പ് ചെയ്ത് നൽകാം.

1.4 ദ്രുത ടിപ്പ്സ് !

പരിശോധിച്ചുറപ്പിക്കൽ വിജയിച്ചുകഴിഞ്ഞാൽ, അതിനായി നിങ്ങൾക്ക് ഇ-വാറന്റി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഭാവിയിൽ എന്തെങ്കിലും അപാകതകൾ  ഉണ്ടായാൽ നിങ്ങൾക്ക് മികച്ച സേവനം നൽകാൻ ഞങ്ങളുടെ കസ്റ്റമർ കെയർ വിഭാഗത്തിന് ഇത് സഹായകമാകും

ആപ്പിനെക്കുറിച്ച് കൂടുതലറിയാൻ സന്ദർശിക്കൂ https://www.centuryply.com/centurypromise-malayalam 

ഞങ്ങളുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവിനോട് സംസാരിക്കാൻ നിങ്ങൾക്ക് ഞങ്ങളെ വിളിക്കാം: 1800-5722-122 (ടോൾ ഫ്രീ)





Leave a Comment

Loading categories...

Latest Blogs